സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ നായക സ്ഥാവനത്തു നിന്നു മാത്രമല്ല പ്ലെയിങ് ഇലവനില്‍ നിന്നു പോലും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറെ പുറത്താക്കിയതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.ഓറഞ്ചു പടയെ സംബന്ധിച്ച് വാര്‍ണറുടെ പ്രാധാന്യം എത്രത്തോളം വലുതാണെന്നറിയാന്‍ പിന്നിലേക്കു നോക്കേണ്ടി വരും. എത്ര വലിയ ഇംപാക്ടാണ് ടീമില്‍ അദ്ദേഹമുണ്ടാക്കിയതെന്നു അപ്പോള്‍ ബോധ്യമാവും. എന്തുകൊണ്ടാണ് എസ്ആര്‍എച്ചിന്റെ തീരുമാനം ഏറ്റവും വലിയ വിഡ്ഢിത്തമായി മാറിയെന്നു നമുക്കു പരിശോധിക്കാം.